Home News Breaking News ന്യൂസീലൻഡിനെതിരായ നാലാം ട്വന്റി 20 യിൽ ഇന്ത്യക്ക് തോൽവി

ന്യൂസീലൻഡിനെതിരായ നാലാം ട്വന്റി 20 യിൽ ഇന്ത്യക്ക് തോൽവി

Advertisement

ന്യൂസീലൻഡിനെതിരായ നാലാം ട്വന്റി 20 യിൽ ഇന്ത്യക്ക് തോൽവി.
50 റൺസിനാണ് കിവീസിന്റെ ജയം. 216 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 165ന് ഓൾഔട്ട്‌ ആയി/ 65 റൺസുമായി ശിവം ദുബെ പൊരുതിയെങ്കിലും ഇന്ത്യയെ ജയത്തിൽ എത്തിക്കാൻ ആയില്ല.
റിങ്കു സിംഗ് 39നും മലയാളി താരം സഞ്ജു സാംസൺ 24 നും പുറത്തായി. മൂന്ന് വിക്കറ്റ് എടുത്ത കിവീസ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നറാണ് ഇന്ത്യയെ കറക്കി വീഴ്ത്തിയത് .
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് ഏഴു വിക്കറ്റ് നഷ്ടത്തിലായിരുന്നു 215 റൺസ് എടുത്തത്. 5 മത്സരപരമ്പരയിലെ അവസാന കളി ശനിയാഴ്ച തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും

Advertisement