കാത്തിരിപ്പുകള്‍ക്കൊടുവില്‍ ദൃശ്യം 3 എത്തുന്നു. ചിത്രത്തിന്റെ റീലീസ് തിയതി പ്രഖ്യാപിച്ചു. ഏപ്രില്‍ രണ്ടിന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തും. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അറിയിച്ചത്. ‘വര്‍ഷങ്ങള്‍ കടന്നുപോയി, എന്നാല്‍ ഭൂതകാലം പോവില്ല’ എന്ന കുറിപ്പോടെയാണ് മോഹന്‍ലാല്‍ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. വീടിന് മുന്നില്‍ നില്‍ക്കുന്ന ജോര്‍ജ് കുട്ടിയേയും കുടുംബത്തേയുമാണ് പോസ്റ്ററില്‍ കാണുന്നത്. ദൃശ്യം 3 യുടെ ഹിന്ദി പതിപ്പിന്റെ റിലീസ് ഒക്ടോബറിലാണ്. ചിത്രത്തിന്റെ ഷൂട്ടിങ് ഇതുവരെ ആരംഭിച്ചിട്ടില്ല. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലേക്ക് ദൃശ്യം റീമേക്ക് ചെയ്യപ്പെട്ടിരുന്നു.
Home News Breaking News കാത്തിരിപ്പുകള്‍ക്കൊടുവില്‍ ദൃശ്യം 3 എത്തുന്നു… റീലീസ് തിയതി പ്രഖ്യാപിച്ച് മോഹന്‍ലാല്‍

































