2026 പിറന്നു… കിരിബാത്തിയില്‍

Advertisement

പുതുപ്രതീക്ഷകളോടെ 2026-നെ വരവേറ്റ് ലോകം. പുതുവല്‍സരം ആദ്യമെത്തുന്ന വിദൂര പസഫിക് ദ്വീപ് രാഷ്ട്രമായ കിരിബാത്തിയില്‍ 2026 പിറന്നു. തൊട്ടുപിന്നാലെ സമോവയിലും ടോംഗയിലും പുതുവര്‍ഷമെത്തും.
കിരിബാത്തിക്ക് പിന്നാലെ ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കും പുതുവല്‍സരമെത്തും. ജപ്പാനിലും ചൈനയിലുമെല്ലാം എത്തിയ ശേഷമാണ് ഇന്ത്യയില്‍ 2026 പിറക്കുക. ലോക രാജ്യങ്ങളെല്ലാം ചുറ്റിക്കണ്ട് അവസാനം പുതുവര്‍ഷം എത്തുന്നത് യുഎസിലെ സ്ഥലങ്ങളിലാണ്. ജനവാസമില്ലാത്ത ബേക്കര്‍ ദ്വീപിലാണ് 2026 അവസാനമായെത്തുക.
പസഫിക് സമുദ്രത്തിന്റെ 3.5 ദശലക്ഷം ചതുരശ്ര കിലോമീറ്ററിലധികം പ്രദേശം വ്യാപിച്ചു കിടക്കുന്ന ദ്വീപാണ് 33 അറ്റോളുകള്‍ ചേര്‍ന്ന കിരിബാത്തി. ഏകദേശം 116,000 ആണ് ഇവിടത്തെ ജനസംഖ്യ.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here