കെ-ടെറ്റ്: അപേക്ഷാ തീയതി നീട്ടി

Advertisement

തിരുവനന്തപുരം: കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) ഒക്ടോബർ 2024 സെഷനിലേക്ക് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. ഉദ്യോഗാർത്ഥികൾക്ക് പിഴയില്ലാതെ ജനുവരി 2 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.


നേരത്തെ ഡിസംബർ 26 ആയിരുന്നു അപേക്ഷിക്കാനുള്ള അവസാന തീയതി. അപേക്ഷാ സമർപ്പണത്തിൽ തെറ്റുകൾ സംഭവിച്ചിട്ടുള്ളവർക്ക് അവ തിരുത്താനുള്ള അവസരം ജനുവരി 3 മുതൽ 6 വരെ ഉണ്ടായിരിക്കും.


ഒക്ടോബർ സെഷനിലേക്കുള്ള പരീക്ഷകൾ ജനുവരി 18, 19 തീയതികളിലാണ് നടക്കുക. പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം വരുത്താനോ പേര്, ഫോട്ടോ എന്നിവയിൽ തിരുത്തൽ വരുത്താനോ എഡിറ്റിംഗ് വിൻഡോ പ്രയോജനപ്പെടുത്താം.


അപേക്ഷാ ഫീസ് പൊതുവിഭാഗത്തിന് 500 രൂപയും എസ്‌സി/എസ്ടി, ഭിന്നശേഷി വിഭാഗങ്ങൾക്ക് 250 രൂപയുമാണ്. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും ചലാനും ഉദ്യോഗാർത്ഥികൾ സൂക്ഷിച്ചു വെക്കേണ്ടതാണ്.


കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി ktet.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here