ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മാരത്തോണ്‍ കല്യാണം!.. ഇന്നലെ നടന്നത് 140 വിവാഹങ്ങൾ

Advertisement

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നലെ നടന്നത് 140 വിവാഹങ്ങളാണ്. ഇതോടെ വലിയ ഭക്തജനത്തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. രാവിലെ ഒമ്പതു മുതല്‍ പത്തു വരെയായിരുന്നു കൂടുതല്‍ കല്യാണങ്ങള്‍ നടന്നത്. ഇടതടവില്ലാതെ 60 ഓളം വിവാഹം നടന്നു. ഞായറാഴ്ചയും ക്രിസ്മസ് അവധിക്കാലവുമായതിനാല്‍ ദര്‍ശനത്തിനുള്ള വരുടെ തിരക്കും കൂടുതലായിരുന്നു. തിരക്ക് കണക്കിലെടുത്ത് ക്ഷേത്രത്തിനകത്തും പുറത്തും വണ്‍വേ സംവിധാനത്തിലൂടെയാണ് ഭക്തരെ നിയന്ത്രിച്ചത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here