കൊല്ലം: വില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവുമായി നാലുപേര്‍ പിടിയില്‍. മുണ്ടക്കല്‍ കളിയില്‍ കടപ്പുറം സ്വദേശിക
ളായ മോളി കോട്ടേജില്‍ റോഷന്‍ (24), സുധീഷ് ഭവനത്തില്‍ സുധീഷ് (26), മുണ്ടക്കല്‍ ഉദയമാര്‍ത്തണ്ഡപുരത്ത് റോബിന്‍ (36), തങ്കശ്ശേരി കോട്ടപ്പുറം പുറംപോക്കില്‍ റോയി (35) എന്നിവരാണ് കൊട്ടിയം പോലീസിന്റെയും ഡാന്‍സാഫ് സംഘത്തിന്റെയും പിടിയിലായത്.
പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് 1.96 കിലോഗ്രാം കഞ്ചാവുമായി മേവറത്തുനിന്ന് പ്രതികള്‍ പിടിയിലായത്. ചാത്തന്നൂര്‍ എസിപി അലക്‌സാണ്ടര്‍ തങ്കച്ചന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ കാറിലും ബൈക്കിലുമായി എത്തിയ പ്രതികള്‍ പിടിയിലാവുകയായിരുന്നു. കൊട്ടിയം ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ കൊട്ടിയം പോലീസും എസ്‌ഐ സായിസേനന്റെ നേതൃത്വത്തിലുമുള്ള ഡാന്‍സാഫ് ടീമംഗങ്ങളും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
































