ഗ്രഹങ്ങളുടെ രാശിയിലേക്കും നക്ഷത്രത്തിലേക്കും ഉള്ള പരിവര്‍ത്തനത്തെയാണ് സംക്രമണം എന്ന് വിളിക്കുന്നത്. വ്യാഴത്തിന്റേയും ചന്ദ്രന്റേയും സംയോജനത്തിന്റെ ഫലമായി ഗജകേസരി രാജയോഗവും ചൊവ്വയുടെ സ്ഥാനചലനത്തിന്റെ ഫലമായി രുചകയോഗവും ഈ ആഴ്ചയില്‍ സംഭവിക്കും. ഇത് ചില രാശിക്കാരുടെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. ആ ഭാഗ്യ രാശിക്കാര്‍ ആരൊക്കെയെന്നും എന്തൊക്കെയാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നമുക്ക് നോക്കാം.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഗജകേസരി രാജയോഗവും രുചകയോഗവും ഗുണം ചെയ്യും. ജീവിതത്തില്‍ ഇരട്ട രാജയോഗങ്ങളുടെ ഫലമായി വളരെയധികം മാറ്റങ്ങള്‍ പ്രതിഫലിക്കാന്‍ സാധ്യതയുണ്ട്. സ്വര്‍ണം പോലെ വിലവ പിടിപ്പുള്ള, അപ്രതീക്ഷിത സമ്മാനങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. മുടങ്ങിപ്പോയ ആഗ്രഹങ്ങളെല്ലാം സാക്ഷാത്കരിക്കപ്പെടും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടായിരിക്കും.
തുലാം
ഗജകേസരി രാജയോഗവും രുചകയോഗവും തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പലവഴിക്ക് പണം കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്ന സമയമാണിത്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സുഹൃത്തുക്കളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും പിന്തുണ ലഭിക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഗജകേസരി രാജയോഗവും രുചകയോഗവും അനുകൂലമായിരിക്കും. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കും. ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും തേടി എത്തുന്നു. പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് അനുകൂലമായ സമയം.
ധനു
ഗജകേസരി രാജയോഗവും രുചകയോഗവും ധനു രാശിക്കാര്‍ക്ക് ഗുണം ചെയ്യും. തൊഴില്‍ രംഗത്ത് പുരോഗതിക്ക് സാധ്യത. ബിസിനസ് രംഗത്ത് വലിയ ഉയര്‍ച്ചയുണ്ടാകും. പുതിയ വാഹനം സ്വന്തമാക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. കുട്ടികളില്‍ നിന്ന് ശുഭവാര്‍ത്തകള്‍ കേള്‍ക്കാം. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെട്ടും.





































