ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് ശനിയും ശുക്രനും. നീതിയുടേയും കര്‍മ്മത്തിന്റേയും ദേവന്‍ എന്നാണ് ശനിയെ വിശേഷിപ്പിക്കുന്നത്.
അസുര ഗുരുവായ ശുക്രനാകട്ടെ ഐശ്വര്യത്തിന്റേയും സമ്പത്തിന്റേയും കാരകനാണ്. ജാതകത്തില്‍ ശുക്രന്‍ ശുഭസ്ഥാനത്താണെങ്കില്‍ അയാള്‍ക്ക് ജീവിതത്തില്‍ സര്‍വൈശ്വര്യങ്ങളും വന്ന് ചേരും എന്നാണ് വിശ്വാസം. വ്യക്തികളുടെ ജീവിതത്തില്‍ നല്ല കാലം വരുമ്പോള്‍ ശുക്രനുദിച്ചു എന്ന് പറയുന്നത് ഇക്കാരണത്താലാണ്. 2026 ല്‍ ശനിയും ശുക്രനും ചേര്‍ന്ന അപൂര്‍വമായ ഒരു രാജയോഗം സൃഷ്ടിക്കും.
ലാഭദൃഷ്ടിയോഗം എന്നാണ് ഈ രാജയോഗത്തിന്റെ പേര്. 2026 ജനുവരി 15ന് ആണ് ലാഭദൃഷ്ടിയോഗം രൂപം കൊള്ളുന്നത്. ഇത് എല്ലാ വ്യക്തികളുടേയും ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ നേട്ടങ്ങളാണ് ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശിക്കാര്‍ എന്നും എന്തെല്ലാം നേട്ടങ്ങളാണ് അവര്‍ക്ക് ലഭിക്കുക എന്നും നോക്കാം.
ഇടവം
ശനി-ശുക്ര സംയോഗം വഴി രൂപീകരിക്കപ്പെടുന്ന ലാഭദൃഷ്ടിയോഗം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. അപ്രതീക്ഷിതമായി വലിയ സാമ്പത്തിക നേട്ടങ്ങള്‍ ഈ രാശിക്കാരെ തേടിയെത്തും. ജോലിയില്‍ സ്ഥാനക്കയറ്റം, ശമ്പള വര്‍ധനവ്, ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍ എന്നിവ പ്രതീക്ഷിക്കാം. കലാ കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സമൂഹത്തില്‍ അംഗീകാരവും ആദരവും ഉണ്ടാകും.
[09/12, 12:27 pm] Hari Kurissery: മകരം
മകരം രാശിക്കാര്‍ക്ക് ശനി-ശുക്ര സംയോഗം വഴി രൂപീകരിക്കപ്പെടുന്ന ലാഭദൃഷ്ടിയോഗം ഗുണം ചെയ്യും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമാണ് എന്ന് കാണുന്നു. ദാമ്പത്യ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാകും. പുതിയ ബിസിനസ് ആരംഭിക്കുന്നതിനും അനുകൂല സമയം.
ചിങ്ങം
ശനി-ശുക്ര സംയോഗം വഴി രൂപീകരിക്കപ്പെടുന്ന ലാഭദൃഷ്ടിയോഗം ചിങ്ങം രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. ജോലി സംബന്ധമായ ആവശ്യത്തിനോ ഉപരിപഠനാര്‍ത്ഥമോ വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണാനാകും



































