രാഹുല്‍ മാങ്കൂട്ടത്തില്‍ കസ്റ്റഡിയില്‍ ?

Advertisement

രാഹുല്‍ മാങ്കൂട്ടത്തില്‍ പൊലീസ് വലയിലെന്ന് സൂചന. കാസര്‍കോട് ഹൊസ്ദൂര്‍ഗ് കോടതിയിലെത്തിച്ചേക്കും. കോടതി പരിസരത്ത് വന്‍ പൊലീസ് സന്നാഹം. മജിസ്‌ട്രേറ്റ് കോടതിയില്‍ തുടരുന്നു. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയിരുന്നു. കോടതി പരിസരത്ത് ഡിവൈഎഫ്‌ഐ, ബിജെപി പ്രവര്‍ത്തകള്‍ നിലയുറപ്പിച്ചിട്ടുണ്ട്. രാഹുല്‍ കുറ്റക്കാരനെന്ന് തെളിവുകളില്‍ വ്യക്തം. ജാമ്യം നിഷേധിച്ച വിധിയിലെ വിവരങ്ങള്‍ ലഭിച്ചു. പ്രഥമദൃഷ്ട്യാ രാഹുലിന്റെ ഭാഗത്ത് വീഴ്ചയെന്നതിന് മതിയായ തെളിവുകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കി. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ല സെന്‍ഷന്‍സ് കോടതി തള്ളി. ബലാല്‍സംഗം, നിര്‍ബന്ധിത ഭ്രൂണഹത്യ എന്നീ കുറ്റങ്ങള്‍ക്ക് പ്രോസിക്യൂഷന്‍ നല്‍കിയ ഡിജിറ്റല്‍, മെഡിക്കല്‍ തെളിവുകള്‍ പരിശോധിച്ച ശേഷമാണ് കോടതിയുടെ ഉത്തരവ്. പരാതിക്കാരിയുമായുള്ളത് ഉഭയ സമ്മതത്തോടെയുള്ള ബന്ധമാണെന്ന രാഹുലിന്റെ വാദം കോടതിക്ക് മുന്‍പില്‍ വിലപ്പോയില്ല.

ഇന്നലെയും ഇന്നുമായി അടച്ചിട്ട കോടതി മുറിയില്‍ നടന്ന വാദത്തില്‍ ഡിജിറ്റല്‍ തെളിവുകളും മെഡിക്കല്‍ രേഖകളും പരിശോധിച്ച ശേഷമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയത്. രാഹുല്‍ അതിജീവിതയുമായി നടത്തിയ ചാറ്റുകള്‍, ഫോണ്‍ സംഭാഷണങ്ങള്‍, ഭ്രൂണഹത്യ നടത്തിയതിന്റെ മെഡിക്കല്‍ രേഖകള്‍ എന്നിവ പ്രോസിക്യൂഷന്‍ ഹാജരാക്കി. ഇതിലൂടെ, ബലാത്സംഗം, നിര്‍ബന്ധിത ഭ്രൂണഹത്യ എന്നി കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ പ്രോസിക്യൂഷനായി.

Advertisement