സൂറത്ത് എന്‍ഐടിയില്‍ മലയാളി വിദ്യാര്‍ഥി ജീവനൊടുക്കി

Advertisement

ഗുജറാത്തിലെ സൂറത്ത് എന്‍ഐടിയില്‍ മലയാളി വിദ്യാര്‍ഥി ജീവനൊടുക്കി. തൃശൂര്‍ സ്വദേശി അദ്വൈത് നായരാണ് മരിച്ചത്. ബിടെക് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് അദ്വൈത്. ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു.
അദ്വൈതിന്റെ മരണത്തിന് പിന്നാലെ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തി. അദ്വൈതിനെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കുന്നതില്‍ വാര്‍ഡന്‍ അലംഭാവം കാണിച്ചെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. മതിയായ ചികിത്സ ലഭിച്ചില്ലെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.
ജീവന്‍ ഉണ്ടായിരുന്നിട്ടും ചികിത്സ വൈകിച്ചെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ആംബുലന്‍സ് കാത്ത് അരമണിക്കൂറോളം നിലത്ത് കിടന്നിരുന്നു. ആശുപത്രിയിലും വേഗത്തില്‍ ചികിത്സ നല്‍കിയില്ലെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. അതേസമയം വിദ്യാര്‍ഥിക്ക് ചികിത്സ ലഭ്യമാക്കിയെന്നാണ് എന്‍ഐടി അധികൃതരുടെ വാദം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here