റാഞ്ചി: മുന്‍ ക്യാപ്റ്റന്മാര്‍ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ മികച്ച നിലയില്‍. 38 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. വിരാട് കോഹ്‌ലി സെഞ്ചുറിയുമായി നിറഞ്ഞാടിയപ്പോള്‍ രോഹിത് ശര്‍മ അര്‍ധസെഞ്ചുറി നേടി. 102 പന്തില്‍ നിന്നാണ് കോഹ്‌ലി തന്റെ കരിയറിലെ 83-ാം സെഞ്ചുറി നേടിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ യശസ്വി ജയ്സ്വാളിനെ നഷ്ടമായി. എന്നാല്‍ പിന്നീട് രോഹിതും വിരാട് കോഹ്‌ലിയും ചേര്‍ന്ന് ഇന്ത്യന്‍ ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. പത്തോവര്‍ അവസാനിക്കുമ്പോള്‍ 80-1 എന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നീട് രോഹിത്തും കോഹ്‌ലിയും അര്‍ധസെഞ്ചുറി തികച്ചതോടെ ഇന്ത്യ സ്‌കോറും ഉയര്‍ന്നു. ടീം സ്‌കോര്‍ 161 ല്‍ നില്‍ക്കേയാണ് രോഹിത്ത് പുറത്തായത്. അഞ്ചുഫോറുകളും മൂന്ന് സിക്സറുമടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്സ്.
ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമെന്ന റെക്കോഡും രോഹിത് സ്വന്തമാക്കി. കരിയറില്‍ 352 സിക്‌സറുകളാണ് താരം പറത്തിയത്. പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിയെ (351) ആണ് രോഹിത് മറികടന്നത്.
Home News Breaking News കോഹ്‌ലിക്ക് 83-ാം സെഞ്ചുറി; രോഹിത്തിന് അര്‍ധ സെഞ്ചുറി: ഇന്ത്യ മികച്ച നിലയില്‍
































