ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം വീണ്ടും… ലോകകപ്പിന്റെ ഷെഡ്യൂള്‍ പുറത്തുവിട്ട് ഐസിസി

Advertisement

മുംബൈ: 2026 ഐസിസി ടി20 ലോകകപ്പിന്റെ ഷെഡ്യൂള്‍ പുറത്തുവിട്ട് ഐസിസി. ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിലാണ് വരുന്നത്. ഇതോടെ ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് റൗണ്ടില്‍ തന്നെ തീപാറും പോരാട്ടത്തിനാണ് കളമൊരുങ്ങിയത്.

കൊളംബോയിലെ ആര്‍. പ്രേമദാസ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമാണ് മത്സരത്തിന് വേദിയാകുക. ടൂര്‍ണമെന്റിന് ആതിഥ്യം വഹിക്കുന്നത് ഇന്ത്യയാണെങ്കിലും പാകിസ്ഥാന്റെ മത്സരങ്ങള്‍ നടക്കുന്നത് ശ്രീലങ്കയിലാണ്.

മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ഫെബ്രുവരി ഏഴിന് യുഎഇക്കെതിരെയാകും ഇന്ത്യയുടെ ആദ്യ മത്സരം. ടൂര്‍ണമെന്റിന്റെ ഫൈനല്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കും. ഫൈനലില്‍ ഒരു ടീമായി പാകിസ്ഥാന്‍ വന്നാല്‍ കൊളംബോ ആയിരിക്കും വേദി.

യുഎഇ, നെതര്‍ലന്‍ഡ്‌സ്, നമീബിയ ഏന്നീ ടീമുകള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പിലാകും ഇന്ത്യയും പാകിസ്താനും. ഓസ്ട്രേലിയ, ശ്രീലങ്ക, സിംബാബ്വെ, അയര്‍ലന്‍ഡ്, ഒമാന്‍ ടീമുകള്‍ ഗ്രൂപ്പ് ബി-യില്‍. ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, നേപ്പാള്‍, ഇറ്റലി ടീമുകള്‍ സി-യിലും ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന്‍, കാനഡ, യുഎഇ ടീമുകള്‍ ഗ്രൂപ്പ് ഡി-യിലുമാണ്.

Advertisement