ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശനി. കര്‍മ്മത്തിന്റേയും നീതിയുടേയും ദേവന്‍ എന്നാണ് ശനിയെ വിശേഷിപ്പിക്കുന്നത്. 2026 ല്‍ ശനി നേര്‍രേഖാ സഞ്ചാരം വിട്ട് വക്രഗതിയില്‍ സഞ്ചരിക്കും. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും സമ്മാനിക്കുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നോക്കാം.
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യപാദം )
മേടം രാശിക്കാര്‍ക്ക് ശനിയുടെ വക്രഗതി സഞ്ചാരം ഗുണഫലങ്ങള്‍ നല്‍കും. പുതിയ വീട്, വാഹനം തുടങ്ങിയവ വാങ്ങാന്‍ യോഗമുണ്ടാകും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. പലവഴിക്ക് പണം കൈയിലെത്തും. ഇതെല്ലാം നിങ്ങളുടെ സാമ്പത്തിക സ്ഥിരത വര്‍ധിപ്പിക്കും. ദാമ്പത്യ ജീവിതത്തില്‍ സമാധാനവും സന്തോഷവും ഉണ്ടാകും. പുതിയ ബിസിനസ് ആരംഭിക്കുന്നതിന് അനുകൂല സമയം.ഥുനം
മിഥുനം (മകയിരം രണ്ടാം പകുതി തിരുവാതിര, പുണർതം ആദ്യ മുക്കാൽ പാദം )
മിഥുനം രാശിക്കാര്‍ക്ക് ശനിയുടെ വക്രഗതി സഞ്ചാരം അനുകൂലമായിരിക്കും. കരിയറില്‍ മികച്ച വിജയം കൊയ്യാം. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. ദാമ്പത്യ ജീവിതത്തിലെ ചെറിയ പിണക്കങ്ങള്‍ പരിഹരിക്കപ്പെടും. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവും പ്രതീക്ഷിക്കാം. അതിനാല്‍ തന്നെ സാമ്പത്തിക സ്ഥിതിയില്‍ അഭൂതപൂര്‍വ്വമായ വളര്‍ച്ചയുണ്ടാകും.
കര്‍ക്കടകം പ്രുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
കര്‍ക്കടകം രാശിക്കാര്‍ക്ക് ശനിയുടെ വക്രഗതി സഞ്ചാരം അനുകൂലമായിരിക്കും. ആഗ്രഹിക്കുന്നതെന്തും നടക്കും. ഏറെ നാളത്തെ പ്രണയ ബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. ബിസിനസ് വിപുലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ഗതിവേഗം കൈവരിക്കും.
കന്നി (ഉത്രം അവസാന മുക്കാൽ അത്തം, ചിത്തിര ആദ്യ പകുതി )
ശനിയുടെ വക്രഗതി സഞ്ചാരം കന്നി രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഇവരുടെ സാമ്പത്തിക സ്ഥിതി അടുത്ത വര്‍ഷത്തില്‍ മെച്ചപ്പെടും. ചെയ്യുന്ന ജോലികളിലെല്ലാം വിജയം ഉണ്ടാകും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്ന് കാണുന്നു. കരിയറില്‍ നിങ്ങള്‍ക്ക് ഉയര്‍ന്ന സ്ഥാനം ലഭിക്കും.
മകരം (ഉത്രാടം അവസാന മുക്കാൽ പാദം തിരുവോണം, അവിട്ടം ആദ്യ പകുതി )
മകരം രാശിക്കാര്‍ക്ക് ശനിയുടെ വക്രഗതി സഞ്ചാരം ഗുണം ചെയ്യും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം കൊയ്യാം. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുണ്ടാകും. ബിസിനസില്‍ പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ അനുകൂല സമയം. ജീവിതത്തില്‍ വളരെയധികം മാറ്റങ്ങളുണ്ടാകും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാന്‍ സാധിക്കും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി ദൂരയാത്രകള്‍ ചെയ്യേണ്ടി വന്നേക്കാം.






































