അരൂരില്‍ ദേശീയപാതയിലെ ഗര്‍ഡര്‍ വീണ് മരിച്ച രാജേഷിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. തഹസില്‍ദാരുമായി നടത്തിയ ചര്‍ച്ചയിലാണ് സമവായമായത്. കരാര്‍ കമ്പനി കുടുംബത്തിന് സഹായമായി 25 ലക്ഷം രൂപ നല്‍കും.
മരണാനന്തരച്ചടങ്ങിനായി 40,000 രൂപയും നല്‍കും. അടിയന്തരസഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് സര്‍ക്കാര്‍ 4 ലക്ഷം നല്‍കും. മകന്റെ ജോലിക്ക് ശുപാര്‍ശ നല്‍കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചെന്നും കുടുംബം പറഞ്ഞു.
അരൂര്‍ ഗര്‍ഡര്‍ അപകടത്തില്‍ ദേശീയ പാതാ അതോറിറ്റി വിദഗ്ധ സമിതിയെ നിയോഗിച്ചു. സമിതി ഇന്ന് തന്നെ പ്രാഥമിക പരിശോധന നടത്തും. അന്തിമ റിപ്പോര്‍ട്ടിന് ശേഷം നടപടി സ്വീകരിക്കാനാണ് എന്‍എച്ച്എഐ തീരുമാനം.
Home News Breaking News രാജേഷിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി….കുടുംബത്തിന് കരാര്‍ കമ്പനി 25 ലക്ഷം നല്‍കും
































