ഓസ്ട്രേലിയക്കെതിരായ മൂന്നാം ടി20യില്‍ ഇന്ത്യക്ക് 5 വിക്കറ്റ് വിജയം. ഓസ്ട്രേലിയ ഉയര്‍ത്തിയ 187 റണ്‍സ് വിജയ ലക്ഷ്യം ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്ത് ഓസീസ് പടുത്തുടര്‍ത്തിയത്. ഇന്ത്യ 18.3 ഓവറില്‍ 188 റണ്‍സടിച്ചാണ് ജയം സ്വന്തമാക്കിയത്. ജയത്തോടെ ഇന്ത്യ പരമ്പരയില്‍ ഒപ്പമെത്തി.
ആറാമനായി ക്രീസിലെത്തിയ വാഷിങ്ടന്‍ സുന്ദറിന്റെ കിടിലന്‍ ബാറ്റിങാണ് ഇന്ത്യന്‍ ജയം അതിവേഗത്തിലാക്കിയത്. 23 പന്തില്‍ 4 സിക്സും 3 ഫോറും സഹിതം 49 റണ്‍സ് വാരി സുന്ദര്‍ ഇന്ത്യയെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. ജിതേഷ് ശര്‍മയും കിട്ടിയ അവസരം മുതലാക്കി. താരം 13 പന്തില്‍ 22 റണ്‍സുമായി വാഷിങ്ടന്‍ സുന്ദറിനെ പിന്തുണച്ചു. പുറത്താകാതെ ക്രീസില്‍ നിന്ന ജിതേഷാണ് വിജയ റണ്‍ നേടിയത്. താരം 3 ഫോറുകള്‍ തൂക്കി. ഫോറടിച്ചാണ് ജിതേഷ് ജയം ഉറപ്പാക്കിയത്.
Home News Breaking News സുന്ദരമാക്കി വാഷിങ്ടണ്‍ സുന്ദര്‍….ഓസ്ട്രേലിയക്കെതിരായ മൂന്നാം ടി20യില്‍ ഇന്ത്യക്ക് 5 വിക്കറ്റ് വിജയം
































