ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ തിങ്കളാഴ്ച കൊല്ലത്ത് എത്തും. ഉന്നത വിദ്യാഭ്യസരംഗത്ത് 75 വർഷങ്ങൾ പൂർത്തിയാക്കിയ ഫാത്തിമ മാതാ നാഷണൽ കോളേജിൻ്റെ ജൂബിലി ആഘോഷങ്ങൾ അദ്ദേഹം ഉദ്ഘാടനം ചെയ്യും.
ഉച്ചയ്ക്കുശേഷം കോളേജ് മൈതാനത്ത് മഹാസമ്മേളനം നടക്കുമെന്നും കോളേജ് ഭാരവാഹികൾ കൊല്ലത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മഹാസമ്മേളനത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേകർ , കേന്ദ്ര സഹമന്ത്രിയും കോളേജിലെ പൂർവ വിദ്യാർത്ഥിയുമായ സുരേഷ് ഗോപി , എൻ. കെ. പ്രേമചന്ദ്രൻ എം.പി., മന്ത്രി കെ. എൻ. ബാലഗോപാൽ , കൊല്ലം രൂപതാ ബിഷപ്പ് അഭിവന്ദ്യ റൈറ്റ് റവ ഡോ. പോൾ ആന്‍റണി മുല്ലശ്ശേരി തുടങിയവർ പങ്കെടുക്കും.
































