ആയൂര്‍: വയക്കലിൽ ആഭിചാരത്തിന് വിസമ്മതിച്ച ഭാര്യയുടെ മുഖത്ത് തിളച്ച മീൻ കറി ഒഴിച്ച സംഭവത്തിൽ ഭർത്താവ് ഒളിവിൽ.
ബുധനാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. ഭർത്താവ് കൊണ്ടുവന്ന ചരടും മറ്റ് എന്തോ വസ്തുവും കെട്ടാൻ തയ്യാറാകാത്തതിനെ തുടർന്ന് വഴക്കുണ്ടാവുകയും തിളച്ച മീൻ കറി ഒഴിക്കുകയും ആണ് ചെയ്തത്.
ആയൂർ വയ്ക്കലിൽ ഇട്ടിവിള തെക്കേതിൽ റജുല (35) യ്ക്കാണ് മുഖത്ത് പൊള്ളലേറ്റത്. ഭർത്താവ് സജീറിനെതിരെ റെജിലിയുടെ വീട്ടുകാർ ചടയമംഗലം പൊലീസിൽ പരാതി നൽകി.
ആഭിചാരക്രിയയ്ക്ക് കൂട്ടു നിൽക്കാത്തതാണ് കാരണമെന്ന് കുടുംബം ആരോപിച്ചു. മുഖത്ത് ഗുരുതരമായി പരിക്കേറ്റ റജുല ആശുപത്രിയിൽ ചികിത്സതേടി.
































