വമ്പന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി

Advertisement

മുഖ്യമന്ത്രിയുടെ പ്രധാന ജനക്ഷേമ പ്രഖ്യാപനങ്ങൾ

തിരഞ്ഞെടുപ്പ് അടുത്തുവരുന്ന പശ്ചാത്തലത്തിൽ വമ്പിച്ച ജനക്ഷേമ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി. സാമൂഹ്യ സുരക്ഷാ പെൻഷനുകൾ ₹1600-ൽ നിന്ന് ₹2000 രൂപയായി വർദ്ധിപ്പിച്ചു. സ്ത്രീകൾക്ക് പ്രതിമാസം ₹1000 നൽകുന്ന ‘സ്ത്രീ സുരക്ഷാ പെൻഷൻ’ ഉൾപ്പെടെ മൂന്ന് പുതിയ പദ്ധതികളും പ്രഖ്യാപിച്ചു.

പ്രധാന പ്രഖ്യാപനങ്ങൾ:

ക്ഷേമപെൻഷൻ വർദ്ധന: സാമൂഹ്യ സുരക്ഷാ പെൻഷനുകളും ക്ഷേമനിധി ബോർഡ് പെൻഷനുകളും (സർക്കസ്, അവശകലാകാര പെൻഷനുകൾ ഉൾപ്പെടെ) പ്രതിമാസം ₹1600-ൽ നിന്ന് ₹2000 രൂപയായി വർദ്ധിപ്പിച്ചു.
സ്ത്രീ സുരക്ഷാ പെൻഷൻ: 35 മുതൽ 60 വയസ്സ് വരെ പ്രായമുള്ള, നിലവിൽ പെൻഷൻ ലഭിക്കാത്ത AAY (മഞ്ഞ കാർഡ്), മുൻഗണനാ വിഭാഗം (പിങ്ക് കാർഡ്) എന്നിവയിൽപ്പെട്ട 33.34 ലക്ഷം സ്ത്രീകൾക്ക് പ്രതിമാസം ₹1000 രൂപ വീതം അനുവദിക്കും.
കണക്ട് ടു വർക്ക് സ്കോളർഷിപ്പ്: യുവജനങ്ങൾക്ക് മികച്ച ജോലി ലഭിക്കാൻ പ്രതിമാസം ₹1000 രൂപ ധനസഹായം നൽകുന്ന പദ്ധതി.
ആശ വർക്കർമാർ: ഓണറേറിയം ₹1000 രൂപ വർദ്ധിപ്പിച്ചു.
റബർ താങ്ങുവില: റബറിന്റെ താങ്ങുവില ₹200 രൂപയായി വർദ്ധിപ്പിച്ചു.
നെല്ല് സംഭരണവില: നെല്ലിന്റെ സംഭരണവില ₹30 ആയി വർദ്ധിപ്പിച്ചു.
ഡി.എ./ഡി.ആർ. കുടിശിക: ഒരു ഗഡു അടുത്ത മാസം ശമ്പളത്തോടൊപ്പം നാല് ശതമാനം നിരക്കിൽ നൽകും.

Advertisement