പാലക്കാട്: നെന്മാറ സജിത വധകേസിൽ കൊലയാളി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം. നാലേകാൽ ലക്ഷം രൂപ പിഴ തുകയും കോടതി വിധിച്ചു. പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് കെന്നത്ത് ജോർജ് ആണ് വിധി പറഞ്ഞത്. അഞ്ചുമാസം നീണ്ട വിചാരണക്കൊടുവിൽ ചെന്താമര കുറ്റക്കാരനാണെന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു.
ഇയാൾക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കൽ, അതിക്രമിച്ചു കടക്കൽ തുടങ്ങിയ കുറ്റങ്ങൾ തെളിയിക്കപ്പെട്ടു. 44 സാക്ഷികളും, ഡിജിറ്റൽ- ശാസ്ത്രീയ തെളിവുകളും നിർണായകമായ കേസിൽ ചെന്താമരയ്ക്ക് കടുത്ത ശിക്ഷ തന്നെ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു.
Comments are closed.

































അവന് ജയിലിൽ മട്ടൻ ബിരിയാണിയും കഴിച്ചു സുഖവാസം.😁😁😁😁അതും പാവം ജനത്തിന്റെ നികുതി പണത്തിൽ.
വെറുതെ അല്ല, ഈ നാട്ടിൽ കൊലപാതകവും അക്രമവും അവസാനിക്കാത്തത്.