മകളുമായി പ്രണയബന്ധം അവസാനിപ്പിച്ചതിൽ ദേഷ്യം; കൊല്ലം ചിറ്റുമല സ്വദേശിയായ യുവാവിനെ ക്രൂരമായി മര്‍ദിച്ച് കൊന്ന് യുവതിയുടെ പിതാവ്

Advertisement

തിരുവനന്തപുരം: പ്രണയബന്ധം പിരിഞ്ഞതിന് വര്‍ക്കലയില്‍ യുവാവിനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി യുവതിയുടെ പിതാവ്. കൊല്ലം ചിറ്റുമല സ്വദേശി അമലാണ് ക്രൂര മര്‍ദനത്തിന് ഇരയായി കൊല്ലപ്പെട്ടത്.

പ്രണയബന്ധം വേര്‍പിരിഞ്ഞതിന് പിന്നാലെ അമലിനെ യുവതിയുടെ പിതാവ് സുരേഷ് എന്നയാളാണ് ക്രൂരമായി മര്‍ദിച്ചത്. സുരേഷ് മണ്‍വെട്ടി കൊണ്ട് അമലിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. നിലത്തുവീണ അമലിനെ സുരേഷും സംഘവും തുടര്‍ച്ചയായി ചവിട്ടി. ഗുരുതരമായി പരിക്കേറ്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് അമല്‍ മരിച്ചത്. പൊലീസ് സ്റ്റേഷനില്‍ നിന്ന് വിളിക്കുന്നുവെന്ന വ്യാജേനയാണ് അമലിനെ ഇവര്‍ വിളിച്ചുവരുത്തിയത്.

Advertisement