പുത്തൂര്‍ പൊരീക്കലില്‍ ലഹരി സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ യുവാവ് മരിച്ചു

Advertisement

പുത്തൂര്‍ പൊരീക്കലില്‍ ലഹരി സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ യുവാവ് മരിച്ചു. ഇടവട്ടം ഗോകുലത്തില്‍ ഗോകുല്‍നാഥ് (35) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നോടെ ഇടവട്ടം ജയന്തി നഗറിലായിരുന്നു സംഭവം. പ്രതി എന്നു സംശയിക്കുന്ന ജയന്തി നഗര്‍ അരുണ്‍ ഭവനില്‍ അരുണ്‍ ഒളിവിലാണ്. ഇരുവരും കഞ്ചാവ് വില്‍പ്പന സംഘത്തിലെ കണ്ണികളാണെന്ന് പൊലീസ് പറയുന്നു.
ഇന്നലെ രാത്രി ജയന്തി നഗര്‍ സ്വദേശി ജോസിന്റെ വീടിന് മുന്നിലായിരുന്നു ഏറ്റുമുട്ടല്‍. അലര്‍ച്ച കേട്ടെത്തിയവരാണ് അവശനിലയില്‍ കിടക്കുന്ന ഗോകുലിനെ കണ്ടത്. അരുണും കൂടി ചേര്‍ന്നാണ് ഗോകുലിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. അവിടെ നിന്ന് അരുണ്‍ കടന്നു കളയുകയായിരുന്നു.

Advertisement