കൊല്ലത്ത് കണ്ടെയ്‌നര്‍ ലോറി സ്‌കൂട്ടറിലിടിച്ച് യുവാവിന് ദാരുണാന്ത്യം. ചവറ അരിനല്ലൂര്‍ കോവൂര്‍ പിച്ചനാട്ട് കിഴക്കതില്‍ ഗിരീഷ്‌കുമാര്‍ (38) ആണ് മരിച്ചത്. കൊല്ലം ഇരുമ്പുപാലത്തിന് സമീപം ഇന്ന് രാവിലെ പത്തോടെയായിരുന്നു അപകടം. കൊല്ലം പാസ്‌പോര്‍ട്ട് ഓഫീസില്‍ വന്ന ശേഷം ചവറയിലേക്ക് സ്‌കൂട്ടറില്‍ തിരികെ പോകുകയായിരുന്നു ഗിരീഷ്‌കുമാര്‍. ഭാര്യ അനിതയും ഒപ്പമുണ്ടായിരുന്നു. ഇരുമ്പുപാലത്തിന് സമീപമെത്തിയപ്പോള്‍ ഒരാള്‍ കുറുക്കുചാടുകയും പെട്ടെന്ന് ഗിരീഷ്‌കുമാര്‍ ബ്രേക്ക് പിടിക്കുകയും ഓവര്‍ടേക്ക് ചെയ്ത് വന്ന നാഷണല്‍പെര്‍മിറ്റ് കണ്ടെയ്‌നര്‍ സ്‌കൂട്ടറില്‍ ഇടിക്കുകയുമായിരുന്നു. നിയന്ത്രണം തെറ്റി ഗിരീഷ്‌കുമാര്‍ ലോറിക്ക് അടിയിലേക്ക് വീണു. ടയര്‍ തലയിലൂടെ കയറിയിറങ്ങി തല്‍ക്ഷണം മരിച്ചു. അനിത റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഇവരെ നിസാര പരിക്കുകളോടെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദേശത്തായിരുന്ന ഗിരീഷ്‌കുമാര്‍ രണ്ട് ദിവസം മുന്‍പ് നാട്ടിലെത്തിയതാണെന്നാണ് വിവരം.
Home News Breaking News കൊല്ലത്ത് ദമ്പതികൾ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ കണ്ടെയ്‌നര്‍ ലോറി ഇടിച്ചു, യുവാവിന് ദാരുണാന്ത്യം
































