കൊല്ലം കടയ്ക്കലില്‍ കൈ വിലങ്ങുമായി രക്ഷപ്പെട്ട പ്രതികൾ പിടിയിൽ

Advertisement

കൊല്ലം കടയ്ക്കലില്‍ കൈ വിലങ്ങുമായി രക്ഷപ്പെട്ട പ്രതികൾ പിടിയിൽ. തിരുവനന്തപുരം പാലോട് പൊലീസ് മോഷണകേസില്‍ കസ്റ്റഡിയില്‍ എടുത്ത സെയ്ദലവി, പിതാവ് അയൂബ് ഖാന്‍ എന്നിവരെയാണ് വയനാട് മേപ്പാടിയിൽ നിന്ന് പോലീസ് പിടികൂടിയത്. ഞായറാഴ്ച പുലർച്ചെയാണ് കൊല്ലം കടയ്ക്കലില്‍ ചുണ്ട ചെറുകുളത്തിന് സമീപം എത്തിയപ്പോള്‍ വാഹനം നിര്‍ത്തി പുറത്തിറക്കിയപ്പോള്‍ ഇവർ ഓടി പോവുകയായിരുന്നു. ഇവര്‍ക്കായി പൊലീസ് തെരച്ചില്‍ തുടരുന്ന തിനിടെയാണ് പോലീസ് പിടിയിൽ ആയത്.
കടയ്ക്കല്‍ ചെറുകുളത്ത് എത്തിയപ്പോള്‍ പ്രതികളിലൊരാള്‍ മൂത്രം ഒഴിക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് വാഹനം നിര്‍ത്തി ഒരു പ്രതിയുടെ കൈയ്യില്‍ നിന്ന് വിലങ്ങ് അഴിച്ചിരുന്നു. വിലങ്ങ് അഴിച്ച ഇടനെ പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പാലോട് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മോഷണക്കേസിലെ പ്രതികളാണ് ഇരുവരും. പ്രതികളെ തെളിവെടുപ്പ് നടത്തിയ ശേഷം തിരികെ വരുന്നതിനിടെയാണ് രക്ഷപ്പെട്ടത്.
പ്രതികള്‍ക്കാതി തിരച്ചില്‍ നടത്തിയെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. പ്രതികൾ മുൻപ് മോഷണം നടത്തിയ പണവും മറ്റും ചെലവഴിച്ചിരുന്നത് വയനാട്ടിൽ ആണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് ഇതിന്റെ അടിസ്ഥാനത്തിൽ ഇവർ വയനാട്ടിൽ എത്തുമെന്നുള്ള പോലീസിന്റെ സൂചന കേന്ദ്രികരിച്ച് നടത്തിയ അന്വേഷണം ആണ് പ്രതികളിലേക്ക് എത്തിയത്.

Advertisement