വിജയ്‍യുടെ വസതിക്ക് ബോംബ് ഭീഷണി

Advertisement

കരൂരിൽ 41 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിനു പിന്നാലെ നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്‍യുടെ വസതിക്ക് ബോംബ് ഭീഷണി. ചെന്നൈയിലെ നീലാങ്കരൈയിലുള്ള വസതിക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. ഇതോടെ സുരക്ഷ ശക്തമാക്കി. കരൂരിലെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച ദുരന്തത്തിനു പിന്നാലെ അന്ന് രാത്രി തന്നെ വിജയ് വീട്ടിലെത്തിയിരുന്നു. ഇതേത്തുടർന്ന് വീടിന് സുരക്ഷ ഏർപ്പെടുത്തി.ഇന്നലെയാണ് ബോംബ് ഭീഷണി ലഭിച്ചത്. ചെന്നൈ സിറ്റി പൊലീസിനെയും സിആർപിഎഫ് ഉദ്യോഗസ്ഥരെയും വീടിന് ചുറ്റും വിന്യസിച്ചു. ബോംബ് സ്ക്വാഡ് സ്നിഫർ നായ്ക്കളെ എത്തിച്ച് പരിശോധന നടത്തി.

Advertisement