കരൂർ ദുരന്തം…. ഹൃദയം തകര്‍ന്നെന്നും സഹിക്കാനാകാത്ത വേദനയെന്നും എക്സില്‍ പങ്കുവച്ച കുറിപ്പിൽ വിജയ്

Advertisement

കരൂരില്‍ തമിഴക വെട്ര കഴകത്തിന്‍റെ റാലിക്കിടെയുണ്ടായ അപകടത്തില്‍ പ്രതികരിച്ച് വിജയ്. ഹൃദയം തകര്‍ന്നെന്നും സഹിക്കാനാകാത്ത വേദനയെന്നുമാണ് എക്സില്‍ പങ്കുവച്ച കുറിപ്പിലുള്ളത്. വിജയ്‍യുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 38 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്. കരൂരിലെ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട സഹോദരങ്ങളുടെ കുടുംബങ്ങളെ ദുഃഖം അറിയിക്കുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാന്‍ പ്രാർത്ഥിക്കുന്നു എന്നും വിജയ് എഴുതി.

Advertisement