കൊല്ലത്ത് സ്‌കൂള്‍ ബസ് മറിഞ്ഞ് നിരവധി കുട്ടികള്‍ക്ക് പരിക്ക്

Advertisement

കൊല്ലം നിലമേലില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് കുട്ടികള്‍ക്ക് പരിക്ക്. നിലമേലിന് സമീപം വട്ടപ്പാറ വേയ്ക്കല്‍ റോഡിലാണ് അപകടമുണ്ടായത്. നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റു. പാപ്പാല വിദ്യാ ജ്യോതി സ്‌കൂളിലെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 22 വിദ്യാര്‍ഥികള്‍ വാഹനത്തിലുണ്ടായിരുന്നു. കുട്ടികളെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. 2 കുട്ടികളുടെ പരിക്ക് സാരമുള്ളതാണ്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.
കയറ്റത്തില്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് നാട്ടുകാര്‍. മറ്റൊരു വാഹനത്തിന് കടന്നു പോകാന്‍ വഴി ഒരുക്കുന്നതിനിടെ റബ്ബര്‍ തോട്ടത്തിലേക്ക് മറിയുകയായിരുന്നു. മരത്തില്‍ ഇടിച്ച് ബസ് നിന്നതിനാല്‍ വന്‍ അപകടം ഒഴിവായി. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പോലീസ് അറിയിച്ചു

Advertisement