കൊട്ടാരക്കരയില്‍ മൂന്ന് വയസുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു

Advertisement

കൊല്ലം: മൂന്ന് വയസുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു. കൊട്ടാരക്കര വിലങ്ങറ പിണറ്റിന്‍മൂട്ടിലാണ് സംഭവം. ബൈജു-ധന്യ ദമ്പതികളുടെ മകന്‍ ദിലിന്‍ ആണ് മരിച്ചത്. കളിക്കുന്നതിനിടെ വീട്ടുമുറ്റത്തെ കിണറ്റില്‍ വീഴുകയായിരുന്നു. ഫയര്‍ഫോഴ്സ് എത്തി കുട്ടിയെ പുറത്തെത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍.

Advertisement