ദുബായിൽ ഇന്ന് തീപാറും പോരാട്ടം… ഇന്ത്യ-പാക് മത്സരം വൈകിട്ട് 8ന്

Advertisement

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിൽ ഇന്ന് ഇന്ത്യ-പാക് പോരാട്ടം. ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാത്രി എട്ട് മണിക്കാണ് മുഖാമുഖം വരുന്നത്. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ എവിടെ ബാറ്റ് ചെയ്യും എന്നതാണ് മത്സരത്തിന്‍റെ ആകാംക്ഷകളിലൊന്ന്. രാഷ്ട്രീയ വിവാദങ്ങൾക്ക് നടുവിൽ ഇന്ത്യ- പാക് ക്രിക്കറ്റ് ടീമുകള്‍ ഏറ്റുമുട്ടുമ്പോൾ ദുബായിൽ തീപാറും പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്.

Advertisement