തിരുവനന്തപുരം: വാഹനം ഇടിച്ച് ചികിത്സയിലിരിക്കെ മസ്തിഷ്ക്ക മരണം സംഭവിച്ച കൊല്ലം സ്വദേശിയായ 33-കാരന്റെ ഹൃദയവുമായി തിരുവനന്തപുരത്തുനിന്ന് എയർ ആംബുലൻസ് കൊച്ചിയിലേക്ക് പറന്നുയരും. എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അങ്കമാലി സ്വദേശി അജിൻ ഏലിയാസി(28)നാണ് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുന്നത്. എയർ ആംബുലൻസ് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പറന്നുയരുക.
തിരുവനന്തപുരം കിംസ് ആശുപത്രിയിൽനിന്ന് ആംബുലൻസ് മാർഗം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചശേഷമാകും എയർ ആംബുലൻസ് വഴി ഹൃദയം കൊച്ചിക്ക് കൊണ്ടുവരിക. ആശുപത്രിയിൽനിന്ന് ഹൃദയവുമായുള്ള ആംബുലൻസ് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു.
കഴിഞ്ഞ ഏഴാംതീയതിയാണ്, റോഡ് മുറിച്ചുകടക്കുന്നിതിനിടെ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഐസക്കിനെ കിംസ് ആശുപത്രിയിലെത്തിച്ചത്. രക്ഷിക്കാൻ പരമാവധി ശ്രമിച്ചുവെങ്കിലും അത് സാധ്യമാകാതെവന്നതോടെയാണ് ബന്ധുക്കൾ അവയവദാനത്തിന് സന്നദ്ധത അറിയിച്ചത്. ഐസക്കിന്റെ ഹൃദയവും വൃക്കകളുമാണ് ദാനംചെയ്യുന്നത്. വൃക്കകൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കാണ് മാറ്റുക.
Home News Breaking News കൊല്ലം സ്വദേശിയായ 33-കാരന്റെ ഹൃദയവുമായി തിരുവനന്തപുരത്തുനിന്ന് എയർ ആംബുലൻസ് കൊച്ചിയിലേക്ക് പറന്നുയരും
































