ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്ക് ഉജ്വല വിജയം. യുഎഇയിയെ ആദ്യ മത്സരത്തില്‍ ഒന്‍പത് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റുചെയ്ത യുഎഇയെ 57 റണ്‍സിന് എറിഞ്ഞിട്ട ഇന്ത്യ 4.3 ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ഇന്ത്യയ്ക്കായി അഭിഷേക് ശര്‍മ 36 റണ്‍സ് എടുത്തു പുറത്തായി. ശുഭാമാന്‍ ഗില്‍- 20, സൂര്യകുമാര്‍ യാദവ്-7 എന്നിങ്ങനെ റണ്‍സെടുത്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ യുഎഇ 13.1 ഓവറില്‍ 57 റണ്‍സിന് ഓള്‍ ഔട്ടായി. ഇന്ത്യക്കായി നാല് വിക്കറ്റുകള്‍ നേടി കുല്‍ദീപ് യാദവും 3 വിക്കറ്റുകള്‍ ശിവം ദുബെയും തിളങ്ങി.
ഇന്നിങ്‌സ് തുടങ്ങി 26 റണ്‍സെടുക്കുന്നതിനിടെ യുഎഇയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 17 പന്തില്‍ നിന്ന് 12 റണ്‍സെടുത്ത അലിഷന്‍ ഷറഫുദിനാണ് ആദ്യം പുറത്തായത്. ബുംറ എറിഞ്ഞ മൂന്നാം ഓവറില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് പുറത്താകല്‍. പിന്നീട് തൊട്ടടുത്ത ഓവറില്‍ യുഎഇക്ക് രണ്ടാം വിക്കറ്റും നഷ്ടമായി മുഹമ്മദ് ഷൊഹൈബി(2)ന്റെ വിക്കറ്റെടുത്ത് വരുണ്‍ ചക്രവര്‍ത്തിയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രു നല്‍കിയത്. പിന്നീട് 47 ന് 3, 48 ന് 4, 50ന് 5 എന്നിങ്ങനെ തുടങ്ങി കൂട്ടത്തകര്‍ച്ചയിലേക്ക് യുഎഇ വീണു.
ക്യാപ്റ്റന്‍ മുഹമ്മദസ് വസീം(19), ഹര്‍ഷിത് കൗശിക്(2), ആസിഫ് ഖാന്‍(2),സിമ്രാന്‍ജീത്ത് സിങ്(1),ധ്രുവ് പരശര്‍(1), ജുനൈദ്(0), ഹൈദര്‍ അലി(1) എന്നിങ്ങനെ വിക്കറ്റുകള്‍ വീണു. ഇന്ത്യക്കായി കുല്‍ദീപ് യാദവ് നാലും ശിവം ദുബെ 3 വിക്കറ്റുകളും നേടിയപ്പോള്‍ ബുംറയും അക്ഷര്‍ പട്ടേലും വരുണ്‍ ചക്രവര്‍ത്തിയും ഒന്ന് വീതം വിക്കറ്റുകള്‍ നേടി.
































