വന്‍ ഹിമപാതത്തില്‍ മൂന്ന് സൈനികര്‍ക്കു വീരമൃത്യു

Advertisement

ശ്രീനഗര്‍: സിയാച്ചിന്‍ ബേസ് ക്യാംപിലുണ്ടായ വന്‍ ഹിമപാതത്തില്‍ മൂന്ന് സൈനികര്‍ക്കു വീരമൃത്യു. ശിപായി മോഹിത് കുമാര്‍, അ?ഗ്‌നിവീര്‍ നീരജ് കുമാര്‍ ചൗധരി, അ?ഗ്‌നിവീര്‍ ധാഭി രാകേഷ് ദേവഭായ് എന്നിവര്‍ക്കാണ് വീരമൃത്യു. അപകട സ്ഥലത്തു രക്ഷാപ്രവര്‍ത്തനം തുടരുന്നതായി സൈന്യം വ്യക്തമാക്കി.

മരിച്ച മൂന്ന് പേരും അഞ്ച് മണിക്കൂറോളം ഹിമപാതത്തില്‍ കുടുങ്ങി. അപകടത്തില്‍പ്പെട്ട ഒരു സൈനികനെ രക്ഷപ്പെടുത്തി.
നിയന്ത്രണ രേഖയുടെ വടക്കേ അറ്റത്ത് ഏകദേശം 20,000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സിയാച്ചിന്‍ ?ഗ്ലേസിയറില്‍ ഹിമപാതങ്ങള്‍ സാധാരണമാണ്. ഇവിടെ താപനില മൈനസ് 60 ഡി?ഗ്രി സെല്‍ഷ്യസ് വരെ താഴാറുണ്ട്. 2021ല്‍ രണ്ട് സൈനികര്‍ക്ക് ഹിമപാതത്തില്‍ ജീവന്‍ നഷ്ടമായിരുന്നു. 2019ലും മറ്റൊരു വലിയ ഹിമപാതത്തില്‍ 4 സൈനികര്‍ക്കും ജീവന്‍ നഷ്ടമായി.

Advertisement