ഓയൂര്‍: ഓയൂരില്‍ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. ഓയൂര്‍ കട്ടച്ചല്‍ താഴെ വളവില്‍ ഇന്ന് വൈകിട്ട് 6-ഓടെയാണ് അപകടമുണ്ടായത്. കൊല്ലത്തുനിന്നും കുളത്തൂപ്പുഴയിലേക്ക് സര്‍വ്വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസും ഓയൂരില്‍ നിന്ന് ചാത്തന്നൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും കൊട്ടാരക്കര താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
































