ആലപ്പുഴ: ഹരിപ്പാട് സുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ മദപ്പാടിലായിരുന്ന ആന പാപ്പാന്മാരെ കുത്തി. ഹരിപ്പാട് സ്‌കന്ദന്‍ എന്ന ആനയാണ് പാപ്പാനായ കരുനാഗപ്പള്ളി സ്വദേശി മണികണ്ഠനെയും പകരം വന്ന പാപ്പാനെയും കുത്തിയത്.
ചങ്ങല അഴിച്ചുമാറ്റാന്‍ മുകളില്‍ കയറിയ മണികണ്ഠനെ ആന കുലുക്കി താഴെയിട്ടു. തുടര്‍ന്ന് ആന കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പാപ്പാനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനുശേഷം ആനത്തറിയിലേക്ക് കൊണ്ടു വരുന്നതിനിടെ ആന വീണ്ടും മറ്റൊരാളെ കൂടി കുത്തുകയായിരുന്നു. പകരം വന്ന പാപ്പാനെയാണ് ആന ആക്രമിച്ചത്. ആനയെ മദപ്പാടിനെ തുടര്‍ന്ന് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കെട്ടിയിട്ടിരിക്കുകയായിരുന്നു.
Home News Breaking News ഹരിപ്പാട് സുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ മദപ്പാടിലായിരുന്ന ആന പാപ്പാന്മാരെ കുത്തി
































