വിവാഹവാഗ്ദാനം നൽകി യുവഡോക്ടറെ ബലാത്സംഗംചെയ്തെന്ന കേസിൽ റാപ്പർ വേടന്(ഹിരൺദാസ് മുരളി) മുൻകൂർജാമ്യം. ഹൈക്കോടതിയാണ് കേസിൽ വേടന് മുൻകൂർജാമ്യം അനുവദിച്ചത്. സെപ്റ്റംബർ 9, 10 തീയതികളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണമെന്ന വ്യവസ്ഥയോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
































