രാഹുലിന് സസ്പെൻഷൻ മാത്രം; എംഎൽഎ ആയി തുടരും

Advertisement

ലൈംഗിക ചൂഷണ പരാതികൾ ഉയർന്നതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽനിന്ന്  സസ്പെൻഡ് ചെയ്തു. രാഹുല്‍ പാലക്കാട് എംഎല്‍എ ആയി തുടരും.  രാഹുൽ രാജിവച്ചാൽ പാലക്കാട് വീണ്ടും ഉപതിരഞ്ഞെടുപ്പിന്  സാഹചര്യമൊരുങ്ങുമെന്നത് മുന്നില്‍ കണ്ടാണ് തീരുമാനം.

നിയമസഭ സമ്മേളനത്തില്‍ രാഹുല്‍ അവധിയെടുക്കും. പാലക്കാട്ട് ഇനി മല്‍സരിപ്പിക്കില്ലെന്നും അറിയിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. രാഹുലിന്‍റെ എംഎൽഎ സ്ഥാനം സംബന്ധിച്ച് സംസ്ഥാന നേതൃത്വമെടുക്കുന്ന  തീരുമാനത്തിനൊപ്പം നിൽക്കാനാണ് ഹൈക്കമാൻഡ് തീരുമാനം. 


ലൈംഗികാധിക്ഷേപ ആരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്ന് കൂടുതൽ വിശദീകരണം നൽകിയേക്കും. ട്രാൻസ്ജെൻഡർ അവന്തികയുടെ ആരോപണങ്ങൾ ഇന്നലെ പ്രതിരോധിച്ചിരുന്നു.

Advertisement