പഞ്ചാബില്‍ എല്‍പിജി ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. 20 ലേറെ പേര്‍ക്ക് പരിക്കേറ്റു. ഹോഷിയാര്‍പൂര്‍- ജലന്ധര്‍ റോഡില്‍ മണ്ടിയാല അഡ്ഡക്ക് സമീപം പിക്കപ്പ് വാഹനവുമായി കൂട്ടിയിടിച്ച് എല്‍ പി ജി ടാങ്കര്‍ പൊട്ടിത്തെറിച്ചത്.
രാംനഗര്‍ ധേഹ ലിങ്ക് റോഡിലേക്ക് തിരിയുന്നതിനിടെ ടാങ്കര്‍ പിക്കപ്പ് ലോറിയില്‍ ഇടിക്കുകയായിരുന്നു. ലോറി ഡ്രൈവര്‍ സുഖ്ജീത് സിങ്, ബല്‍വന്ത് റായ്, ധര്‍മേന്ദര്‍ വര്‍മ്മ, മഞ്ജിത് സിങ്, വിജയ്, ജസ് വീന്ദര്‍ കൗര്‍, ആരാധന വര്‍മ എന്നിവരാണ് മരിച്ചത്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ നാലുപേര്‍ വെന്റിലേറ്ററിലാണ്.
അപകടത്തില്‍ പഞ്ചാബ് ഗവര്‍ണര്‍ ഗുലാബ് ചന്ദ് കട്ടാരിയ, മുഖ്യമന്ത്രി ഭഗവന്ത് മന്‍ എന്നിവര്‍ അനുശോചനം അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് സൗജന്യ വൈദ്യചികിത്സ ഉറപ്പാക്കുമെന്നും അറിയിച്ചിട്ടുണ്ട്.
Home News Breaking News പഞ്ചാബില്‍ എല്‍പിജി ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ മരിച്ചു
































