കൊച്ചി: വാഹനങ്ങള്‍ പരിശോധിച്ച് പിഴ ഈടാക്കാന്‍ മോട്ടോര്‍ വാഹന നിയമപ്രകാരം ഗ്രേഡ് സബ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ വിജ്ഞാപനപ്രകാരം ഇതിനുള്ള അധികാരം സബ് ഇന്‍സ്‌പെക്ടര്‍ മുതലുള്ള ഉദ്യോഗസ്ഥര്‍ക്കാണെന്ന് ജസ്റ്റിസ് എന്‍. നഗരേഷ് വ്യക്തമാക്കി.
ബൈക്കിന്റെ നമ്പര്‍ പ്ലേറ്റില്‍ മാറ്റംവരുത്തിയെന്നാരോപിച്ച് ശാസ്താംകോട്ട പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ 7000 രൂപ പിഴ ഈടാക്കിയതിനെതിരെ കൊല്ലം സ്വദേശി വിഗ്‌നേഷ് ഫയല്‍ ചെയ്ത ഹര്‍ജി അനുവദിച്ചാണ് ഉത്തരവ്. 2019 ഒക്ടോബര്‍ 26ലെ സര്‍ക്കാര്‍ വിജ്ഞാപനപ്രകാരം മോട്ടോര്‍ വാഹന വകുപ്പിലെ എ.എം.വി.ഐക്കും അതിനുമുകളിലുള്ളവര്‍ക്കും പോലീസ് വകുപ്പില്‍ സബ് ഇന്‍സ്‌പെക്ടര്‍ മുതലുള്ളവര്‍ക്കുമാണ് വാഹനം പരിശോധിച്ച് പിഴ ഈടാക്കാന്‍ അധികാരമുള്ളത്.
ഗ്രേഡ് എസ്.ഐമാരെ വാഹനപരിശോധനക്ക് നിയോഗിക്കരുതെന്ന് സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദേശവും നല്‍കി. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാനുള്ള അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രേഡ് എസ്.ഐ തസ്തിക സൃഷ്ടിച്ചതെന്നും കോടതി വിലയിരുത്തി.
Home News Breaking News വാഹനപരിശോധന നടത്തി പിഴ ഈടാക്കാന്‍ ഗ്രേഡ് എസ്.ഐമാര്‍ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി…. ഉത്തരവ് ശാസ്താംകോട്ട പോലീസ് സ്റ്റേഷനിലെ...
































