കൊല്ലത്ത് അന്തർ  സംസ്ഥാന ബസുകളിൽ പരിശോധന: രേഖകൾ  ഇല്ലാതെ കടത്തിയ 205 പവൻ സ്വർണ്ണവും മദ്യവും പിടികൂടി

Advertisement

കൊല്ലം എക്സൈസിന്റെ നേതൃത്വത്തിൽ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ടൂറിസ്റ്റ് ബസുകളിൽ നടത്തിയ പരിശോധനയിൽ 1641.61 ഗ്രാം സ്വർണം (205.2 പവൻ) പിടിച്ചെടുത്തു. കാവനാട് കപ്പിത്താൻ ജംഗ്ഷനിൽ വെച്ച് അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ടൂറിസ്റ്റ് ബസിൽ നിന്നാണ് സ്വർണം പിടികൂടിയത്. ടൂറിസ്റ്റ് ബസിലെ യാത്രക്കാരനായ  തൃശൂർ പാഴായി മറ്റത്തിൽ വീട്ടിൽ ഹരിദാസൻ ആണ് പിടിയിലായത്. ഇയാളിൽ നിന്നും മതിയായ രേഖകൾ ഇല്ലാതെ കടത്തിക്കൊണ്ടുവന്ന സ്വർണം പിടികൂടുകയായിരുന്നു.
കൂടാതെ മറ്റൊരാളിൽ നിന്ന് കേരളത്തിൽ വിൽപ്പനാവകാശം ഇല്ലാത്ത 11 ലിറ്റർ അന്യസംസ്ഥാന മദ്യവും പിടികൂടി. കണ്ണൂർ മുഴുക്കുന്ന് കുണ്ടോളി വീട്ടിൽ അഭിഷേക്  ആണ് മദ്യവുമായി പിടിയിലായത്. സർക്കിൾ ഇൻസ്പെക്ടർ  എം.  കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിൽ കൊല്ലം സർക്കിൾ പാർട്ടി, കൊല്ലം റേഞ്ച് പാർട്ടി, കൊല്ലം ഡോഗ്  സ്ക്വാഡ്  എന്നിവർ സംയുക്തമായി ആണ് പരിശോധന നടത്തിയത്. സ്വർണ്ണം കടത്തിക്കൊണ്ടുവന്ന ഹരിദാസൻ എന്നയാളെ സ്വർണ്ണം സഹിതം അനന്തരനടപടികൾക്കായി ജിഎസ്ടി വകുപ്പിന് കൈമാറിയി.
അന്യസംസ്ഥാന മദ്യം കൊണ്ടുവന്ന അഭിഷേക് എന്നയാളെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.  പരിശോധനയിൽ എക്സൈസ്  ഇൻസ്പെക്ടർ രജിത്ത് ആർ , പ്രിവൻ്റീവ് ഓഫീസർ SR ഷെറിൻ രാജ് ,പ്രിവൻ്റീവ്  ഓഫീസർ (ഗ്രേഡ്) സതീഷ് ചന്ദ്രൻ , CEO മാരായ ശ്രീനാഥ് ,ശ്യം കുമാർ, കൊല്ലം റേഞ്ച് CEO മാരായ ഗോകുൽ, ഷെഫീഖ് , WCEO ട്രീസ ,  ഡ്രൈവർ വിശ്വനാഥൻ എന്നിവർ  പങ്കെടുത്തു.

Advertisement