ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു…. മലയാളിതാരം മിന്നുമണി ഇല്ല

Advertisement

ഐ.സി.സി വനിത ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയാണ്. യാസ്തിക ഭാട്യ, റിച്ച ഘോഷ് എന്നിവര്‍ വിക്കറ്റ് കീപ്പര്‍മാരാകും. പ്രതീക റാവല്‍, ഹര്‍ലീന്‍ ഡിയോള്‍, ദീപ്തി ശര്‍മ, ജെമീമ റോഡ്രിഗസ്, രേണുക സിങ് താക്കൂര്‍, അരുന്ധതി റെഡ്ഡി, ക്രാന്തി ഗൗഡ്, അമന്‍ജോത് കൗര്‍, രാധാ യാദവ്, ശ്രീ ചരണി, സ്‌നേഹ് റാണ എന്നിവരും ടീമില്‍ ഇടം നേടി. നീതു ഡേവിഡിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് ടീം പ്രഖ്യാപിച്ചത്.
ടീമില്‍ ഇടംപിടിക്കുമെന്ന് പ്രതീക്ഷിച്ച മലയാളിതാരം മിന്നുമണിയെയും ഷഫാലി വര്‍മയെയും സെലക്ഷന്‍ കമ്മിറ്റി പരിഗണിച്ചില്ല. ആസ്‌ട്രേലിയന്‍ പര്യടനത്തിലെ ഇന്ത്യ എ ടി20 ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു വയനാട്ടുകാരിയായിയായ മിന്നു മണി. ഓസ്‌ട്രേലിയ എക്കെതിരായ പരമ്പരയില്‍ ഫോം ഔട്ടായതാണ് ഷഫാലിക്ക് തിരിച്ചടിയായത്. കളിച്ച 29 ഏകദിനങ്ങളില്‍ 23 മാത്രമണ് ഷഫാലിയുടെ ബാറ്റിങ് ശരാശരി. മറ്റൊരു ഓപണറായ പ്രതിക റാവല്‍ ഇതുവരെ കളിച്ച 14 മത്സരങ്ങളില്‍ 54 റണ്‍സ് ശരാശരിയിലാണ് റണ്‍സടിച്ചത്. കളിച്ച 14 ഇന്നിങ്‌സില്‍ ആറ് അര്‍ധസെഞ്ച്വറികള്‍ നേടാനും പ്രതികക്ക് കഴിഞ്ഞു.

Advertisement