വിവാദങ്ങൾക്കിടെ സുരേഷ് ഗോപി തൃശൂരിലേക്ക്

Advertisement

വോട്ടർ പട്ടിക ക്രമക്കേട് വിവാദങ്ങൾക്കിടെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നാളെ തൃശൂരിൽ എത്തും. രാവിലെ ഒൻപതരയോടെ വന്ദേഭാരത് ട്രെയിനിലാണ് അദ്ദേഹം എത്തുക. റെയിൽവേ സ്റ്റേഷനിൽ വെച്ച് ബിജെപി സ്വീകരണം നൽകും. ബിജെപി മാർച്ചിൽ പരിക്കേറ്റ നേതാക്കളെ സുരേഷ് ഗോപി സന്ദർശിച്ചേക്കും. നാളെ നടക്കുന്ന ബിജെപി മാർച്ചിലും അദ്ദേഹം പങ്കെടുക്കും.

Advertisement