തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിന് മുന്നില്‍ സിപിഐഎം പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിച്ചതില്‍ പ്രതിഷേധിച്ച് സിപിഐഎം ഓഫീസിലേയ്ക്ക് ബിജെപി പ്രതിഷേധ മാര്‍ച്ച് നടത്തി. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്കാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. ഇതോടെ ഉന്തും തള്ളുമായി. തുടര്‍ന്ന് പോലീസ് ലാത്തി വീശി. ബിജെപി തൃശൂര്‍ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബിന് തലയ്ക്ക് പരിക്കേറ്റു.
Home News Breaking News തൃശ്ശൂരില്‍ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലേയ്ക്ക് ബിജെപി മാര്‍ച്ച്; പോലീസ് ലാത്തിവീശി
































