കൊല്ലത്ത് 5800 ലിറ്റര്‍ വ്യാജ വെളിച്ചെണ്ണ പിടികൂടി

Advertisement

കൊല്ലത്ത് നിലവാരമില്ലാത്ത വെളിച്ചെണ്ണ പിടികൂടി. വ്യാജ ലേബലോട് കൂടിയ വെളിച്ചെണ്ണയാണ് പിടികൂടിയത്. 5800 ലിറ്റര്‍ വെളിച്ചെണ്ണ ഭക്ഷ്യസുരക്ഷാ വിഭാഗമാണ് പിടികൂടിയിരിക്കുന്നത്. കൊട്ടിയം ഉമയനല്ലൂരിലെ ഗോഡൗണില്‍ നിന്നാണ് വ്യാജ വെളിച്ചെണ്ണ പിടികൂടിയത്. കേര സൂര്യ, കേര ഹരിതം എന്നീ പേരുകളില്‍ ഉള്ള എണ്ണയാണ് പിടിച്ചെടുത്തത്. വെളിച്ചെണ്ണയുടെ വില സാധാരണക്കാരന് താങ്ങാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവില്‍. ഈ സാഹചര്യത്തിലാണ് വലിയ അളവില്‍ നിലവാരമില്ലാത്ത വെളിച്ചെണ്ണ പിടികൂടിയിരിക്കുന്നത്.

Advertisement