ചിറ്റൂർ പുഴയിലെ കോസ് വേയിലെ ഓവിനുള്ളിൽ രണ്ട് വിദ്യാർഥികൾ കുടുങ്ങി…. ഒരാൾ മരിച്ചു…. മറ്റൊരാൾക്കായി തിരച്ചിൽ…

Advertisement

ചിറ്റൂർ പുഴയിലെ കോസ് വേയിലെ ഓവിനുള്ളിൽ രണ്ട് വിദ്യാർഥികൾ കുടുങ്ങി. കോയമ്പത്തൂർ സ്വദേശിയായ ശ്രീ ഗൗതം മരിച്ചു. അരുൺ എന്ന വിദ്യാർഥിക്കായി തിരച്ചിൽ തുടരുന്നു.
കുളിക്കുന്നതിനിടെ പുഴയിലെ ഓവിൽ കുടുങ്ങുകയായിരുന്നു. മന്ത്രി കെ. കൃഷ്‌ണൻകുട്ടി സ്ഥലത്തെത്തി.
പത്ത് പേരടങ്ങുന്ന സംഘമാണ് എത്തിയത്. രണ്ടു പേർ ഓവിൽ കുടുങ്ങുകയായിരുന്നു.കോയമ്പത്തുർ കർപ്പകം കോളേജ് വിദ്യാർത്ഥികളാണ്. കർപ്പകം കോളേജ് വിദ്യാർത്ഥി ശ്രീഗൗതമാണ് മരിച്ചത്. ഒഴുക്കിൽപ്പെട്ട ശ്രീഗൗതമിനെ രക്ഷപ്പടുത്തിയെങ്കിലും ആശുപത്രിൽ വച്ച് മരിക്കുകയായിരുന്നു.

Advertisement