ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറൻ അന്തരിച്ചു. മകൻ ഹേമന്ത് സോറനാണ് മരണവിവരം അറിയിച്ചത്. ഝാർഖണ്ഡ് മുക്തി മോർച്ചയുടെ അധ്യക്ഷൻ കൂടിയാണ് 81കാരനായ ഷിബു സോറൻ.
ഡൽഹിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയിൽ കഴിഞ്ഞ ഒരു മാസമായി വെന്റിലേറ്റർ പിന്തുണയിൽ അദ്ദേഹം ചികിത്സയിലായിരുന്നു. ജൂൺ അവസാനത്തോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ സ്ഥാപക രക്ഷാധികാരിയായ ഷിബു സോറനാണ് കഴിഞ്ഞ 38 വര്‍ഷമായി പാര്‍ട്ടിയെ നയിക്കുന്നത്. ഝാര്‍ഖണ്ഡിന്റെ മൂന്നാമത്തെ മുഖ്യമന്ത്രിയാണ് ഷിബു സോറന്‍. ആദ്യം 2005 ല്‍ 10 ദിവസവും പിന്നീട് 2008 മുതല്‍ 2009 വരെയും തുടര്‍ന്ന് 2009 മുതല്‍ 2010 വരെയും മുഖ്യമന്ത്രിയായിരുന്നു. മൂന്ന് തവണ കേന്ദ്ര മന്ത്രിസഭയില്‍ കല്‍ക്കരി മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
































