കൊല്ലത്ത് യുവാക്കൾ തമ്മിൽ നടുറോഡിൽ ഏറ്റുമുട്ടി കാർ കത്തിച്ചു

Advertisement

കൊല്ലം : കൊല്ലത്ത് കാർ തടഞ്ഞുനിർത്തി ആക്രമിച്ചു തീയിട്ടു നശിപ്പിച്ചു. വർക്കല സ്വദേശികളായ കണ്ണൻ, ആദർശ് എന്നിവർ സഞ്ചരിച്ച കാറിന് നേരെയാണ് ആക്രമണമുണ്ടായത്.  പരവൂർ പൂതക്കുളം ആശാരിമുക്കിൽ ഇന്ന് രാവിലെ ആണ് സംഭവം.
കണ്ണനെ ആക്രമിച്ച ശേഷം വാഹനത്തിന് തീയിട്ട സംഘം രക്ഷപ്പെട്ടു. കാർ പൂർണമായും കത്തി.

പൂതക്കുളം സ്വദേശി ശംഭുവിന്റെ നേതൃത്വത്തിലാണ് ആക്രമണമെന്നാണ് പരാതി. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് കരുതുന്നു. പറവൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisement