ഛത്തീസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി സെഷൻസ് കോടതി….കേസ് ബിലാസ്പുർ എൻഐഎ കോടതിയിലേക്ക്

Advertisement

ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ ജയിലില്‍ തുടരും. കേസ് ബിലാസ്പുര്‍ എന്‍.ഐ.എ. കോടതിക്ക് വിട്ടു. മനുഷ്യക്കടത്ത് അടക്കം ഗുരുതര കുറ്റങ്ങള്‍  ചുമത്തിയ കേസില്‍ സമര്‍പ്പിക്കപ്പെട്ട  ജാമ്യാപേക്ഷ ദുര്‍ഗിലെ സെഷന്‍സ് കോടതി പരിഗണിച്ചില്ല. ജയിലിന് മുന്നില്‍ മുദ്രാവാക്യം വിളികളുമായി ബജ്റങ്ദള്‍ ആഹ്ലാദപ്രകടനം നടത്തി.  

ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുന്നോടിയായി കന്യാസ്ത്രീകളുടെ  കുടുംബാംഗങ്ങൾ ദുർഗിൽ എത്തിയിരുന്നു. സി.ബി.സി.ഐയുടെ നിയമ, വനിതാ, ട്രൈബല്‍ വകുപ്പുകള്‍ കൈകാര്യംചെയ്യുന്ന വൈദികരും കന്യാസ്ത്രീകളും ദുര്‍ഗില്‍ എത്തിയിട്ടുണ്ട്. കേസ് പരിഗണിച്ച സെഷന്‍സ് കോടതിക്ക് പുറത്ത് ഭീഷണി മുദ്രാവാക്യങ്ങളുമായി ബജ്റങ്ദള്‍ പ്രവര്‍ത്തകരും അണിനിരന്നു.  നടന്നത്  മനുഷ്യക്കടത്ത് തന്നെയെന്ന് ബജ്റങ്ദള്‍ നേതാവ്  ജ്യോതി ശര്‍മ ആവര്‍ത്തിച്ചു.  സുരഷ കണക്കിലെടുത്ത് കോടതിക്ക്  മുന്നില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിരുന്നു.

Advertisement