മാലിന്യ സംസ്കരണ യൂണിറ്റിൽ അപകടം. മൂന്ന് അതിഥി തൊഴിലാളികൾ മരിച്ചു

Advertisement

മലപ്പുറം: അരീക്കോട് മാലിന്യ സംസ്കരണ യൂണിറ്റിൽ അപകടം. മൂന്ന് അതിഥി തൊഴിലാളികൾ മരിച്ചു.വികാസ് കുമാർ(29), സമദ് അലി (20), ഹിതേഷ് ശരണ്യ (46) എന്നിവരാണ് മരിച്ചത്. മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടയിലായിരുന്നു അപകടം. ഇവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരിച്ചവരിൽ രണ്ട് പേർ ബിഹാർ സ്വദേശികളും ഒരാൾ അസം സ്വദേശിയുമാണ്.

Advertisement