റഷ്യയിൽ വൻ ഭൂചലനം, സുനാമി മുന്നറിയിപ്പ്

Advertisement

റഷ്യയിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായിരിക്കുന്നത്. അമേരിക്കയിലും ജപ്പാനിലും സുനാമി മുന്നറിയിപ്പ് നൽകി. റഷ്യയിലെ കാംചത്ക ഉപദ്വീപിന് സമീപമാണ് ശക്തമായ ഭൂചലനം ഉണ്ടായിരിക്കുന്നതെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ 8:25 ന്, ഇന്ത്യൻ സമയം രാത്രി 11.25നാണ് ഭൂകമ്പം ഉണ്ടായതെന്ന് ഏജൻസി അറിയിച്ചു. ജപ്പാനിലെ പസഫിക് തീരത്ത് ഒരു മീറ്റർ (യാർഡ്) വരെ ഉയരത്തിൽ സുനാമിക്ക് സാധ്യതയുണ്ടെന്നും ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ജപ്പാനിലെ നാല് വലിയ ദ്വീപുകളുടെ വടക്കേ അറ്റത്തുള്ള ഹൊക്കൈഡോയിൽ നിന്ന് ഏകദേശം 250 കിലോമീറ്റർ (160 മൈൽ) അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് വിവരം. ഭൂകമ്പം സംബന്ധിച്ച് റഷ്യ ഔദ്യോഗികമായി വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 

Advertisement