നിസാർ വിക്ഷേപണം ഇന്ന്

Advertisement

ഇന്ത്യയുടെയും അമേരിക്കയുടെയും ബഹിരാകാശ ഗവേഷണസ്ഥാപനങ്ങൾ സംയുക്തമായി വികസിപ്പിച്ച ഭൗമനിരീക്ഷണ ഉപഗ്രഹമായ നിസാർ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽനിന്ന് ഇന്ന് വിക്ഷേപിക്കും. വ്യോമമിത്ര എന്ന റോബോട്ടിനെയും വഹിച്ചുകൊണ്ടുള്ള ഗഗൻയാൻ പദ്ധതിയുടെ പരീക്ഷണ വിക്ഷേപണം ഈവർഷം ഡിസംബറിൽ നടക്കുമെന്നും ഐഎസ്ആർഒ ചെയർമാൻ ഡോ. വി. നാരായണൻ അറിയിച്ചു.


ഭൗമോപരിതലത്തിലെ ചെറിയമാറ്റങ്ങൾപോലും സൂക്ഷ്മമായി നിരീക്ഷിച്ച് വിവരം കൈമാറുകയാണ് നിസാറിന്റെ (നാസ-ഐഎസ്ആർഒ സിന്തറ്റിക് ആപ്പർച്ചർ റഡാർ) പ്രധാന ദൗത്യം. ഐഎസ്ആർഒയും നാസയും സംയുക്തമായി നടത്തുന്ന ആദ്യ ഉപഗ്രഹവിക്ഷേപണമാണിത്. ഇന്ന് വൈകീട്ട് 5.40-നാണ് നിസാറിനെയും വഹിച്ച് ഇന്ത്യയുടെ ജിഎസ്എൽവി-എഫ് 16 റോക്കറ്റ് കുതിക്കുക. 743 കിലോമീറ്റർ അകലെയുള്ള സൗര-സ്ഥിര ഭ്രമണപഥത്തിലൂടെയാണ് നിസാർ ഭൂമിയെ ചുറ്റുക.

Advertisement