തിരുവനന്തപുരം: ഈ വർഷത്തെ തിരുവോണം ബമ്പർ ഭാഗ്യക്കുറി പ്രകാശിപ്പിച്ചു. ഒന്നാം സമ്മാനമായി 25 കോടി രൂപ നൽകുന്ന ഭാഗ്യക്കുറിയുടെ പ്രകാശനം തിരുവനന്തപുരം സെക്രട്ടേറിയറ്റ് പി.ആർ. ചേംബറിൽ നടന്ന ചടങ്ങിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു.
500 രൂപ ടിക്കറ്റ് വിലയുള്ള ഈ വർഷത്തെ തിരുവോണം ബമ്പർ സെപ്റ്റംബർ 27-ന് ഉച്ചയ്ക്ക് 2 മണിക്കാണ് നറുക്കെടുക്കുക. പ്രകാശന ചടങ്ങിൽ സംസാരിച്ച മന്ത്രി കെ.എൻ. ബാലഗോപാൽ, കേരളത്തിലെ ലോട്ടറി സംവിധാനം ഏകദേശം ഒരു ലക്ഷത്തോളം പേരുടെ വരുമാനമാണെന്ന് ചൂണ്ടിക്കാട്ടി. തിരുവോണം ബമ്പറിലൂടെ 125 കോടിയിലധികം രൂപ സമ്മാനമായി നൽകുമെന്നും മന്ത്രി പറഞ്ഞു.
സമ്മാനഘടന ഇങ്ങനെ:
ഒന്നാം സമ്മാനം: 25 കോടി രൂപ
സമാശ്വാസ സമ്മാനം: 5 ലക്ഷം രൂപ വീതം 9 പേർക്ക്
രണ്ടാം സമ്മാനം: 5 കോടി രൂപ
മൂന്നാം സമ്മാനം: ഓരോ സീരിസിലും ഒരു കോടി രൂപ (ആകെ 10 സീരിസ്)
നാലാം സമ്മാനം: അവസാന അഞ്ചക്കത്തിന് 1 ലക്ഷം രൂപ വീതം 90 പേർക്ക്
അഞ്ചാം സമ്മാനം: അവസാന നാലക്കത്തിന് 5,000 രൂപ വീതം 72,000 പേർക്ക് (80 തവണ നറുക്കെടുപ്പ്)
ആറാം സമ്മാനം: അവസാന നാലക്കത്തിന് 3,000 രൂപ വീതം 48,600 പേർക്ക് (54 തവണ നറുക്കെടുപ്പ്).
ഏഴാം സമ്മാനം: അവസാന നാലക്കത്തിന് 2,000 രൂപ വീതം 66,600 പേർക്ക് (74 തവണ നറുക്കെടുപ്പ്)
എട്ടാം സമ്മാനം: അവസാന നാലക്കത്തിന് 1,000 രൂപ വീതം 2,10,600 പേർക്ക് (234 തവണ നറുക്കെടുപ്പ്)
































